Thursday, May 13, 2010

ആട്ടിൻ‌കുട്ടി ഭാഷാപോഷിണിയിൽ

തള്ളയെ അനുസരിക്കാത്ത ആട്ടിൻ‌കുട്ടിയുടെ സമ്പൂർണ്ണജീവിതകഥ ഭാഷാപോഷിണിയുടെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. കോപ്പി ഇവിടെ കാണാം.

എച്ച്.ടി.എം.എൽ ഇവിടെ.

അച്ചടിച്ചുവന്ന കഥയെപ്പറ്റി നല്ലവാക്കുകൾ പറഞ്ഞ ഡോ: ബി. ഇക്ബാൽ, ശ്രീ എം. കെ. ഹരികുമാർ തുടങ്ങിയവർക്കു നന്ദി.

<< കഥകൾ

6 comments:

CalicoCentric said...

"പ്രത്യശാസ്ത്രപരമായ വിയോജിപ്പുണ്ടെങ്കിലും കഥ നന്നായി പറഞ്ഞിട്ടുണ്ട്."
ഇക്ബാലിനെ ഈ തരുണസ്ഖലിതം കണ്ടപ്പോള്‍ 13 year old എന്ന internet slangന് ഒരു മലയാളമില്ലാത്തതില്‍ കഷ്ടം തോന്നി. ഒന്നു പറയാമോ?

രാജേഷ് ആർ. വർമ്മ said...

കാലിക്കോ,
13 ഇയർ ഓൾഡ് എന്ന ഇന്റർനെറ്റ് സ്ലാങ്ങ് കേട്ടിട്ടില്ലാത്തതുകൊണ്ട് ഗൂഗിളിൽ നോക്കി. കണ്ടില്ല, പക്ഷേ, troll എന്ന് ഒരെണ്ണം കണ്ടു. മുകളിലെ കമന്റു കണ്ടപ്പോൾ അതു താനല്ലയോ ഇത് എന്നൊരു ആശങ്ക.

Calicocentric കാലിക്കോസെന്‍ട്രിക് said...
This comment has been removed by the author.
P.C.MADHURAJ said...

ഇതുനല്ല കഥ!
കഥ നന്നായി, രാജേഷ്. പക്ഷേ
ഇതു കഥയല്ല.
ഇതിഹാസം.
ഇതിലെ പരിഹാസം മാറ്റിയാല്‍...ഇടയനും ചെന്നായയും കൂടിയുള്ള ഒത്തുകളിയെ തകര്‍ക്കാന്‍ പറ്റാത്തവിധത്തില്‍, കോമ്പല്ലോ നഖമോ ഇല്ലാതെയാണല്ലോ താന്‍ ജനിച്ചതു എന്ന അറിവു പേടിപ്പെടുത്തുകയും ഒരു നല്ല ചെമ്മരിയാടായി പത്തുകൊല്ലമെങ്കില്‍ പത്തുകൊല്ലം ജീവിക്കുന്നതാണ് ചരിത്രപരമായ അനീതികളെ വെല്ലുവിളിക്കുന്നതിനേക്കാള്‍ പ്രായോഗിക -അടവുനയമെന്നും ഊശന്താടിയുള്ള ഒരാട് തീരുമാനിക്കുകയും ചെയ്യുമ്പോള്‍ഇതിഹാസം അപ്രസക്തമാവുന്നു.ചരിത്രവിജ്ഞാനം ഇഷ്ടമില്ലാത്ത ഭക്ഷണം പോലെ, ഓക്കാനമുളവാക്കും, പിന്നെ.
ഈ കഥ എന്തായാലും കസ്തൂരിമണക്കുന്നു.ബലെ!
പി.സി.മധുരാജ്.(കോഴിക്കോട്)

രാജേഷ് ആർ. വർമ്മ said...

കാലിക്കോ,

കമന്റ് ഡിലീറ്റുകയോ? സൈബർ പോലീസിന്റെ തടവിലാണോ?

മധുരാജ്,
ചെന്നായയും ഇടയനും തമ്മിൽ ഒത്തുകളിയാണോ? അതോ ആട്ടിറച്ചിയ്ക്കുവേണ്ടിയുള്ള മത്സരമോ?

Calicocentric കാലിക്കോസെന്‍ട്രിക് said...

ഞാനത് മാസങ്ങള്‍ക്കുമുമ്പേ മായ്ച്ചില്ലേ. പിന്നെയെപ്പോഴോ കാണാനിടയായപ്പോള്‍ അതു വേണ്ടെന്നു തോന്നി.