Friday, November 02, 2007

സ്വയംവര - നൂറ്റൊന്നാമത്തെ പോസ്റ്റ്‌




ബൂലോകത്തിലെ അറിയപ്പെടുന്ന ഒരു ചിത്രകാരന്‍ എന്റെ പടം വരച്ചു. ഞാനും വരച്ചു ഒരെണ്ണം. നിങ്ങള്‍ തന്നെ തീരുമാനിക്കുക ഏതാണ്‌ എന്നെപ്പോലിരിക്കുന്നതെന്ന്.

10 comments:

Anonymous said...

ചിത്രത്തിന്റെ ലെഫ്റ്റ് സൈഡില്‍ ആരാ?

ശ്രീ said...

:)

എതിരന്‍ കതിരവന്‍ said...

മനസ്സിലായില്ല. ഇതില്‍ എതുമുഖമാണ് വരച്ചത്?

G.MANU said...

hahah kalakki

നിര്‍മ്മല said...

രാജേഷുവരച്ചത് ശിവന്റെ താടിമീശ. അതു ചോദിക്കാനുണ്ടൊ, കണ്ടാലറിഞ്ഞു കൂടേ?
ഹി...ഹി... ഞാനിവിടെയില്ല :) :)

രാജേഷ് ആർ. വർമ്മ said...

സിമി, ശ്രീ, കതിരോന്‍, മനു, നിര്‍മ്മല,

എല്ലാവര്‍ക്കും നന്ദി.

സാധാരണ ഉപയോഗിക്കാറുള്ള മുഖംമൂടി ഊരിവെച്ചിട്ട്‌ ഛായാചിത്രം വരക്കാനായിരുന്നു തീരുമാനം. അതാണു വലത്തെ കയ്യില്‍ കാണുന്നത്‌. ആശയക്കുഴപ്പം മാറിയല്ലോ.

nalan::നളന്‍ said...

ഇങ്ങളും പുലിയായല്ലേ, നന്ദിപറയുന്ന പുലി!

രാജേഷ് ആർ. വർമ്മ said...

നളന്‍ പറഞ്ഞതു വളരെ ശരിയാണ്‌. പുലികളല്ലാത്തവര്‍ നന്ദി പറയുന്നത്‌ നമ്മുടെ സംസ്ക്കാരത്തിനു ചേര്‍ന്നതല്ല. അതിനെ നമ്മള്‍ പല്ലും നഖവുമുപയോഗിച്ച്‌ എതിര്‍ക്കണം. ഞാന്‍ അതു ചെയ്യാറുമുണ്ട്‌. രണ്ട്‌ ഉദാഹരണം പറയാം.

ഞങ്ങളുടെ കുടുംബത്തില്‍ ബോംബെയില്‍ നിന്നു വന്ന ഒരു ചേച്ചി കുടിക്കാന്‍ വെള്ളം കൊണ്ടുക്കൊടുത്ത വല്യമ്മയോട്‌ താങ്ക്‌ യൂ എന്നു പറഞ്ഞു. ഞങ്ങളെല്ലാവരും കൂടി പാശ്ചാത്യസംസ്കാരത്തിന്റെ ആ വക്താവിനെ അടിച്ച്‌ നഗരാതിര്‍ത്തി കടത്തിവിട്ടു.

എന്റെ ഒരു പുലിയല്ലാത്ത മലയാളി സുഹൃത്ത്‌ തന്റെ ഇ-മെയില്‍ സിഗ്നേച്ചറിന്റെ ഭാഗമായി Thanks എന്നെഴുതാറുണ്ടായിരുന്നു. തനിക്ക്‌ അധികാരമില്ലാത്ത ആ കാര്യം ചെയ്ത അവനെ എനിക്കു പലപ്രാവശ്യം പരസ്യമായി അപമാനിക്കേണ്ടിവന്നിട്ടുണ്ട്‌.

നന്ദി, നളന്‍.

nalan::നളന്‍ said...

ചവിട്ട്! കുത്ത്!, ദേ ഇങ്ങോട്ട് (സലീം കുമാര്‍ സ്റ്റൈലില്‍)
ഡെഡ് ബോഡിയുടെ കൂടെ കുറച്ചു നാടന്‍ കത്തികളും അങ്ങോട്ടയയ്ക്കുന്നുണ്ട് പാര്‍സല്‍..

പണ്ടാരടങ്ങാന്‍. സ്മൈലി മനപ്പൂര്‍വ്വം മറന്നതല്ല. ശീലാമാക്കാന്‍ പഠിക്കുന്നതേയുള്ളൂ..

ഒരു പോസ്റ്റ് കണ്ടാല്‍ ഒരു പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കില്‍ ഒരു സ്മൈലിയെങ്കിലും ഇട്ടിട്ടു പോകാന്‍ മടിയാ, വേറുതെ സുഖിപ്പിക്കാനും വയ്യ.(ഈഗോ മാത്രമല്ല പ്രശ്നം). എന്നാല്‍ ഒന്നും പറയാത്തതിനേക്കാള്‍ നല്ലതല്ലേ എന്തേലും പറയണത്. ചെറിയ തോതില്‍ സുഖിപ്പിക്കലും, സ്മൈലിയുമൊക്കെ തുടങ്ങാനിരിക്കുമ്പോഴാ പാര.

വന്നു വന്ന് എന്തേലും പറയണതിനു മുന്‍പ് നൂറു വട്ടം ആലോചൈക്കണം. ഓന്നും ആലോചിക്കാതെ രണ്ടു ഡയലോഗു പറയാനും പറ്റില്ലെന്നു വച്ചാല്‍ കഷ്ടമാണേ. ഈശ്വരാ വല്ല ഊമയായിട്ടും ജനിച്ചാ മതിയായിരുന്നു.

:) :) :) x 100000000

രാജേഷ് ആർ. വർമ്മ said...

നളന്‍, എന്റെ വക ചമ്മിയ ചിരിയുടെ അടയാളം ഇവിടെ വായിക്കുക.