Wednesday, October 18, 2006

മൊഞ്ചത്തി

പുഞ്ചപ്പാടവരമ്പിലാടി, യിളകിക്കൊഞ്ചിച്ചിരി, ച്ചാടതന്‍
തുഞ്ചം കോട്ടിയ കുമ്പിളില്‍പ്പുതുമണം തഞ്ചുന്ന പൂ നുള്ളിയും
നെഞ്ചില്‍ത്തൊട്ടു തലോടി, യെന്‍ ചൊടികളില്‍ പഞ്ചാരമുത്തം തരും
മൊഞ്ചത്തിപ്പുതുമാരി തന്‍ വരവിതില്‍ പഞ്ചേന്ദ്രിയാകര്‍ഷണം
(ഉമേഷിന്റെ സമസ്യയ്ക്കുള്ള പൂരണം)
(2006)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

8 comments:

Santhosh said...

രാജേഷ്, അസ്സല്‍ പൂരണം. ദിസ് വില്‍ സെപറേയ്റ്റ് മെന്‍ ഫ്രം ബോയ്സ്!

സിദ്ധാര്‍ത്ഥന്‍ said...

തകര്‍പ്പന്‍ പൂരണം.
എന്താ രസം!

പട്ടുവല്ലതുമുണ്ടാരുന്നേല്‍ അന്ത മൊഞ്ചത്തിക്കിന്ത പട്ടു് തരാമായിരുന്നു

രാജേഷ് ആർ. വർമ്മ said...

സന്തോഷ്‌, സിദ്ധാര്‍ത്ഥന്‍,

പെരുത്തു നന്ദി.
:-)

ഉമേഷ്::Umesh said...

രാജേഷേ,

എനിക്കും വേണം ഒരു നന്ദി. ഞാനും അഭിപ്രായം പറഞ്ഞിരുന്നു. ദാ, ഇവിടെ ആയിരുന്നു എന്നു മാത്രം.

ഉമേഷ്::Umesh said...

പോര്‍ട്ട്‌‌ലാന്‍ഡില്‍ ഇന്നലെ വന്ന മഴയെപ്പറ്റിയാണോ? രാജേഷ് മാത്രമേ അവളെ “മൊഞ്ചത്തി” എന്നു വിളിക്കൂ :)

പിന്നെ ഈ വേനല്‍ച്ചൂടിനു ശേഷം വന്നതായതുകൊണ്ടു്...

How beautiful is the rain!
After the dust and heat
In the ??? and ??? street
In the narrow lane
How beautiful is the rain!

How it clatters along the roofs
Like a ???? of hoofs
How it gushes(??) and ????? out
??????? overflowing
???? across the window panes
...

ബര്‍സേ ബാദല്‍ ബര്‍സേ ബാദല്‍
ആജ് രാത് ഫര്‍ ബര്‍സേ ബാദല്‍
ഝര്‍ ഝര്‍ ഝര്‍ ഝര്‍ ബര്‍സേ ബാദല്‍
ഫര്‍ ഫര്‍ ഫര്‍ ഫര്‍ ബര്‍സേ ബാദല്‍
ആജ് രാത് ഫര്‍ ബര്‍സേ ബാദല്‍
ബര്‍സേ ബാദല്‍ ബര്‍സേ ബാദല്‍
....
... ഛാ ഛാ കര്‍ കേ
ടഹര്‍ ടഹര്‍ കര്‍ ബര്‍സേ ബാദല്‍
...

പഴയ സ്കൂള്‍ പാഠങ്ങളുടെ ഒരു ഗൃഹാതുരത...

മലയാളപുസ്തകത്തില്‍ മഴയെപ്പറ്റി പദ്യമൊന്നുമില്ലായിരുന്നോ? ഒന്നാം ക്ലാസ്സിലെ “മഴവില്ലേ, മഴവില്ലേ,...” അല്ലാതെ?

കുറുമാന്‍ said...

രാജേഷ് ഭായ്, വായിച്ചു, അഭിപ്രായം പറയാതെ മാറിനില്‍ക്കുന്നതറിവില്ലാത്തതുകൊണ്ടു മാത്രം.

ഉമേഷ്ജി, ബര്‍സോം ബാദല്‍ പഴയ സ്കൂള്‍ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടുപോയതിന്നു നന്ദി.

രാജേഷ് ആർ. വർമ്മ said...

മഴ പെയ്യട്ടെ, മദ്ദളം കൊട്ടട്ടെ.
ഉമേഷിനും കുറുമാനും നന്ദി.

Anonymous said...

Kalakkan shlokangal.

Ippozha kandathu......Thanks a lot.............a lot

gopalmanu.blogspot.com