Monday, September 11, 2006

പ്രദോഷധ്യാനം

വീണാക്വാണമുതിര്‍ത്തു വാണി, മുരളീനാദം പൊഴിച്ചിന്ദ്രനും,
താളംകൊട്ടി വിരിഞ്ചനും, മധുരമാം ഗാനത്തിനാല്‍പ്പൂമകള്‍,
മന്ദ്രം സാന്ദ്രമൃദംഗമോടു ഹരിയും ചൂഴുന്ന വാനോര്‍കളും
സേവിക്കുന്നു പ്രദോഷവേളയിലിതാ കാര്‍ത്യായനീ കാന്തനെ.
(2005)

വാഗ്‌ദേവീ ധൃതവല്ലകീ എന്ന ശ്ലോകത്തിന്റെ പരിഭാഷ.

ഇതേ ശ്ലോകത്തിന്‌ ഉമേഷിന്റെ പരിഭാഷ കാണുക

<< എന്റെ മറ്റു ശ്ലോകങ്ങള്‍

1 comment:

രാജേഷ് ആർ. വർമ്മ said...

ഈ ശ്ലോകം ആദ്യമെഴുതിയപ്പോള്‍ 'വീണാപാണിനിയായി' എന്നായിരുന്നു തുടങ്ങിയിരുന്നത്‌. ആ 'പാണിനി' അപാണിനീയമാണെന്നു പറഞ്ഞു തന്ന ജ്യോതിയ്ക്കു നന്ദി.