Tuesday, August 08, 2006

പെണ്ണായ്‌ പിറന്നാല്‍

മൂട്ടയും കൊതുകുമൊത്തു രാത്രിയില്‍,
കെട്ട തെണ്ടികളുമീച്ചയും പകല്‍,
വേട്ടയാടുവതിനുണ്ടു രാപകല്‍
വേട്ടപൂരുഷ, നുറുമ്പുമൊന്നുപോല്‍

"മശകോ മക്കുണോ" എന്ന ശ്ലോകത്തിന്റെ പ്രതിച്ഛായ.

<< എന്റെ മറ്റു ശ്ലോകങ്ങള്‍

8 comments:

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
Santhosh said...

കൊള്ളാം...

Adithyan said...

ആരോ ദോശക്കല്ല് ചൂടാക്കാന്‍ വെച്ചിട്ട് എഴുതിപ്പിച്ചതാണോ?

(തല്ലല്ലേ.. കവിതയെപ്പറ്റി അഭിപ്രായം പറയാന്‍ വിവരമില്ലാത്തതു കൊണ്ടാണ് :)

ഉമേഷ്::Umesh said...

വെറുതെയെന്തിനാ കവിതയെപ്പറ്റി അഭിപ്രായം പറഞ്ഞിട്ടു കുറുമാന്റെ കയ്യില്‍ നിന്നു തല്ലു കൊള്ളുന്നതു്, ആദിത്യാ?

Adithyan said...

കുറുമേന്‍നേ ഞാന്‍ മനസാ വാചാ കര്‍മ്മണാ ആലോചിക്കാത്ത കാര്യമാണേ എന്റെ പേരില്‍ ആരോപിക്കപ്പെടുന്നത്....

കമന്റെഴുതണ്ടായിരുന്നു :(

രാജേഷ് ആർ. വർമ്മ said...

സന്തോഷ്‌, നന്ദി.

ആദിത്യാ,
എന്തു ദോശക്കല്ല്‌? "വീട്ടുകാരിയുമുറുമ്പുമൊന്നുപോല്‍" എന്നായിരുന്നു ആദ്യവരിയെന്നും പിന്നീടു എന്തൊക്കെയോ സമ്മര്‍ദ്ദം കൊണ്ടാണു ഞാനതു മാറ്റിയതെന്നുമൊക്കെ ചുമ്മാ ഓരോരുത്തര്‍ അപവാദം പറയുന്നതല്ലേന്നേ?

Anonymous said...

ഹഹഹ..നെല്ല്ലിക്കാചേട്ടന്‍ ഉടുപ്പിട്ടല്ലൊ? ഹഹഹ..എനിക്ക് വയ്യ..! ദോശക്കലിനെപ്പോലും നിഷ്പ്പ്രഭമാക്കുന്നതാണല്ലെ ബ്ലോഗിലെ കമന്റ്സ്?

-B- said...

ദോശക്കല്ലിന് പ്രഭയോ എന്ന് ചോദിക്കില്ലേ ഉമേഷേട്ടന്‍ ഇപ്പോ? :)