Friday, January 20, 2006

കഥ

കണ്ണീർക്കഥ (2022)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


പഞ്ചാബികളുടെ ഓണം (2022)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


മേലധികാരം (2022)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ജീവനുള്ള വെള്ളം (2022)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ഒരു ബംഗാളി സ്വപ്നം (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ഗുരുനാമസ്മരണം (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ലഡാക്ക് (2021)

സമകാലികമലയാളം വാരികയിൽ പ്രസിദ്ധീകരിച്ചു


ഗ്രേറ്റ് ഇൻഡ്യൻ തമാശ (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


അപ്പംകൊണ്ട് മാത്രം (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


ജ്ഞാനപ്പഴം (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു


വിദ്യാലക്ഷ്മിയുടെ ഉത്പത്തി (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


ദൈവങ്ങൾ ചിരിക്കുന്നത് (2021)

ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു

പൊന്നപ്പനാശാരിയും മുട്ടത്തുവർക്കിയും (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

വിളിപ്പാട് (2021)

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു


നായിൻ്റെ മോൻ (2015) ഭാഗം 1, ഭാഗം 2, ഭാഗം 3
ട്രൂ കോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ചു

വേഷം (2015)
ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പരോപകാരാര്‍ത്ഥം (2015)
മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു

ഉറങ്ങുന്ന സുന്ദരൻ (2015)
ഐഇ മലയാളത്തിൽ പ്രസിദ്ധീകരിച്ചു

പ്രവാസിമാവേലിയുടെ പ്രസക്തി (2010)
കലാകൌമുദിയിൽ പ്രസിദ്ധീകരിച്ചു

കൊളോണിയൽ കസിൻസ് (2010)
ഭാഷാപോഷിണിയിലും ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചു. യൂറ്റ്യൂബിലും കേൾക്കാം

ആരും മരിക്കാത്ത വീടുകള്‍ (2010)
കലാകൌമുദിയിൽ പ്രസിദ്ധീകരിച്ചു

കാമകൂടോപനിഷത്ത് (2008)
സമകാലികമലയാളം ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു

യന്ത്രങ്ങളുടെ രാജാവ്‌ (2007)
സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു

ലിറ്റ് നൗ ജേർണലിൽ പ്രസിദ്ധീകരിച്ചു

മരിച്ചുപോയവര്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ (2006)
സമകാലികമലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചു

ഉയിര്‍ത്തെഴുനേല്‍ക്കേണ്ടായിരുന്നു (2006)

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ (2003)
തര്‍ജ്ജനിയിലും ഭാഷാപോഷിണിയിലും പ്രസിദ്ധീകരിച്ചു

ഭുവനേശ്വര്‍ (1990)
ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു

തണുപ്പ് (1988)
തർജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

ജോസ്‌ സാമുവല്‍ ഒരു കഥകൂടി പറയുന്നു (1987)
കഥ ദ്വൈവാരികയില്‍ പ്രസിദ്ധീകരിച്ചു

അവസാനത്തെ അദ്ധ്യായം: ഞാന്‍ നോവലിസ്റ്റിനെ ധിക്കരിക്കുന്നു (1987)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍ (1987)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

ഞാവല്‍പ്പഴങ്ങള്‍ (1986)
പുഴ.കോമില്‍ പ്രസിദ്ധീകരിച്ചു

നോക്കുകുത്തി (1986)
മലയാള മനോരമ വാര്‍ഷികപ്പതിപ്പ്‌ കോളജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ രണ്ടാം സമ്മാനം കിട്ടിയ കഥ

പരീക്ഷിത്തുകളുടെ വിധിയെന്ത്‌? (1986) തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

ദൈവത്തിന്റെ വരവ്‌ (1986)
മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ചു

പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയും എന്റെ ജീവിതവും (1986-87)

കറുത്ത വേട്ടപ്പട്ടി (1986)
മൂന്നാമിടത്തില്‍ പ്രസിദ്ധീകരിച്ചു

അയാള്‍ വീണ്ടും കടന്നുവരുന്നു (1985)
നിനവ്‌ കാമ്പസ്‌ മാഗസിന്‍, വര്‍ണ്ണലയം മാസിക എന്നിവയില്‍ പ്രസിദ്ധീകരിച്ചു

പാപിയായ ഒരു ബ്രാഹ്മണന്റെ വിധി (എലിക്കെണി) (1984)
തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചു

മഴയുടെ അച്ഛന്‍ (1984)

നിയമവിരുദ്ധമായ ഒരു വാതില്‍ (1984)
കേരളസര്‍വ്വകലാശാലായൂണിയന്‍ പ്രസിദ്ധീകരണമായ 'കലാലയകഥ'യില്‍ പ്രസിദ്ധീകരിച്ചു

നരിച്ചീറുകള്‍ (1983)

കാട്ടുചെത്തിപ്പൂക്കള്‍ (1983)

ഒരു ചിത്രം (1982)
മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ സ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ. പ്രസിദ്ധീകരിച്ചത്‌: 1983 വിഷുപ്പതിപ്പ്‌

13 comments:

Cibu C J (സിബു) said...

രാജേഷേ, നന്ദി.

സമയം കിട്ടുമ്പോള്‍ ഇനിയും കഥകളിടണം. ഹീറോ മരിക്കാത്ത, സന്തോഷമുള്ള കഥയായിക്കോട്ടേ ഇനിയൊന്ന്‌ ;)

പിന്നെ, ഖണ്ഡിക തിരിക്കാന്‍ ഒരു ന്യൂലൈന്‍ കൂടി വേണം. ഖണ്ഡികകള്‍ ശരിക്കല്ലാത്തതിനാല്‍ വായിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്‌.

പിന്മൊഴി ഒരു അടഞ്ഞ സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം... രാജേഷിന്റേതു പോലുള്ള കഥകള്‍ ആരും കമന്റൊന്നും എഴുതാ‍തെ പോകുന്നത്‌ കണ്ട്‌ തോന്നിയതാണ്.

എന്തായാലും ഒരു ബ്ലോഗ് മാഗസിനുകളുടെ സമയമായിരിക്കുന്നു എന്നാണ്‌ എന്റെ തോന്നല്‍. ഓരോ മാസവും/ആഴ്ച്ചയും വന്നിരിക്കുന്ന നല്ല കഥകളും, വിശകലനങ്ങളും എല്ലാം ചേര്‍ത്ത്‌ ഒരു മാഗസിന്‍. അല്പം പ്രസക്ത ഭാഗങ്ങളും കൃതിയിലേയ്ക്കുള്ള ഒരു ലിങ്കും മതിയാ‍വും. പ്രസന്റേഷന്‍ വളരെ പ്രധാനമാണ്. പുതുതായി ബ്ലോഗുലകത്തിലെത്തുന്നവരെ കാണിക്കാനും അങ്ങനെയൊന്ന്‌ വേണം. രാജേഷിന്റെ കഥകള്‍ പോലുള്ളവ അപ്പോള്‍ തഴയപ്പെടുകയും ഇല്ല. ഇങ്ങനെ ഒരു മാഗസിന്‍ മാത്രമേ ഉണ്ടാകാവൂ എന്നും ഇല്ല.

രാജ് said...

സിബു കാര്യങ്ങള്‍ കുറയൊക്കെ ശരിയാണു്. നെല്ലിക്കയില്‍ ആദ്യത്തെ പോസ്റ്റ് വന്നപ്പോഴെ ഞാനിവിടെ വന്നിരുന്നു, എങ്കിലും പലരും രാജേഷിന്റെ ഈ ബ്ലോഗിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നു തന്നെ തോന്നുന്നു. പിന്മൊഴികള്‍ ഗ്രൂപ്പ് അടഞ്ഞൊരു സമൂഹമായി തോന്നുന്നില്ല, പക്ഷെ ആ സമൂഹത്തിനു പുറത്തുള്ളൊരു ബ്ലോഗ് തപ്പിപ്പിടിക്കുവാന്‍ ആരും മെനക്കെടുന്നില്ലെന്നുമാത്രം. എങ്കിലും പിന്മൊഴികളില്‍ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ നല്ല ബ്ലോഗുകള്‍ക്കും വായനക്കാരുണ്ടെന്നാണു് എന്റെ അറിവ്.

രാജേഷിന്റെ കഥകള്‍ ഉമേഷാണെനിക്ക് പരിചയപ്പെടുത്തുന്നതു്, അന്നുതൊട്ട് ഒരു ബ്ലോഗിനായി കാത്തിരിക്കുകയും ചെയ്യുകയായിരുന്നു. നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു.

Anonymous said...

കയ്ച്ചു.സാരൂല്ല്യ , പിന്നെ മധൃക്കുയാരിക്കും ല്ലേ?

രാജീവ് സാക്ഷി | Rajeev Sakshi said...

വൈകിയെത്തിയതിനു മാപ്പ്.
നല്ലതൊന്ന് നഷ്ടപ്പെടുന്നതിലും ഭേദമാണല്ലോ വൈകിയാണെങ്കിലും കിട്ടുന്നത്.
നല്ല കഥ. നന്നായി പറഞ്ഞിട്ടുണ്ട്.
അക്ഷരത്തെറ്റുകള്‍ ‌ഒഴിവാക്കിയാല്‍ വായനാസുഖം കൂടും. ഇനിയും എഴുതൂ. കാത്തിരിക്കുന്നു.

രാജേഷ് ആർ. വർമ്മ said...

സിബു, പെരിങ്ങോടന്‍, തുളസി, സാക്ഷി,

കമന്റുകളടിച്ച എല്ലാവര്‍ക്കും നന്ദി. സമയം കിട്ടിയപ്പോള്‍ ഇരുന്ന് കുറെ അക്ഷരത്തെറ്റുകള്‍ തിരുത്തി. സിബു പറഞ്ഞതുപോലെ ഖണ്ഡികകള്‍ വൃത്തിയായി തിരിച്ചു. കഥാപാത്രങ്ങള്‍ മരിക്കുന്നതിനെക്കുറിച്ചുള്ള പരാതിയ്ക്ക്‌ ഒരു മറുപടി കാണുക.

Anonymous said...

ഞാന്‍ എല്ലാ കഥയും വായിച്ചു...അപ്പളേ ഞാന്‍ ഒരു അകര്യം ചോദിക്കട്ടെ, 1984ന് ശേഷം 2006-ല്‍ ഒരു കഥ..അതും ഒരു വരി. അതെന്തായിതു? അതിനിടക്കുള്ള സമയം ഒക്കെ എന്നാ ചെയ്യുവായിരുന്നു? ചുമ്മാ സമയം ഇല്ല്ലാന്നൊന്നും പറഞ്ഞ് എന്നെ പറ്റിക്കാന്‍ നോക്കണ്ട. അതൊക്കെ വെറുതെ പറയുന്നതാ.
ഇതിനിടക്ക് എന്തോരം കഥകള്‍ എഴുതിക്കാണും.
എനിക് ഉറപ്പാണ്..പിന്നെ ഇങ്ങിനെ എഴുതിയ കഥകള്‍ ഒക്കെ ഞങ്ങളെ ഒക്കെ കാണിക്കാണ്ട് വെച്ചോളൂ കേട്ടൊ.അതെന്തിനാ അത്രേം ഒരു സെല്ഫിഷ്നെസ്സ്? അതു ശരിയല്ല..ഇതുപോലെ കഥയെഴുതുന്ന ഒരാള് ഇങ്ങിനെ ഒളിച്ച് മനസ്സിലും ഒക്കെ മാത്രം എഴുതി ഇടുന്നത് തീരെ ശരിയല്ലാത്ത നടപടിയാണ്. ഈ ബിസി ബിസി എന്ന് ആളുകള്‍ പറയുന്നത് എന്തിനൊക്കേയുള്ള ഒരു മറയായിട്ടെ എനിക്ക് തോന്നിയിട്ടുള്ളൂ..
എഴുതാണ്ടിരിക്കാന്‍ ഉള്ള മടിയെ ..അല്ല്ലാണ്ട് ബില്‍ഗേറ്റ്സ് ഒന്നുമല്ലല്ലൊ.. ബില്‍ഗേറ്റ്സിനു പോലും സമയം കിട്ടുന്നുണ്ട് ഗേറ്റ്സ് ഫൌണ്ടേഷന് വേണ്ടി ജോലി ചെയ്യാന്‍..അതോണ്ട് ആ സൂത്രം ഒന്നും പറയണ്ടാ.. ഒരു മൂന്ന് നാല് മാസം കൂടുമ്പൊഴെങ്കിലും എന്തെങ്കിലും ഒരു കഥ എഴുതണം. ഞങ്ങളെപ്പോലെയുള്ള പാവങ്ങള്‍ അതൊക്കെ വായിച്ച് ജീനിയസ്സുകള്‍ ആവണ്ടാന്ന് വെച്ചിട്ട് മന്‍:പൂര്‍വ്വം എഴുതാണ്ടിരിക്കണതല്ലെ? എനിക്കെല്ലാം മനസ്സിലായി കേട്ടൊ..രാജേഷേട്ടന്റെ സൂത്രങ്ങള്‍..
അതോണ്ട് ഒരെണ്ണം എങ്കിലും ഒന്ന് ഇവിടെ ഇടൂ...പ്ലീസ്...നല്ല ചേട്ടനല്ലെ?

രാജേഷ് ആർ. വർമ്മ said...

ഇഞ്ചിയമ്മ പറഞ്ഞതില്‍ വാസ്തവങ്ങള്‍ ഒരുപാടുള്ളതുകൊണ്ട്‌ തല്‍ക്കാലം ഒരുപാടു പറഞ്ഞു കുളമാക്കുന്നില്ല. 1984-നു ശേഷമുള്ള കഥകള്‍ റ്റൈപ്പ്‌ ചെയ്യുന്ന ക്രമത്തിന്‌ ഇടാം. നിങ്ങളുടെ ഒക്കെ പ്രോത്സാഹനമാണ്‌ പരിഭാഷകളായാലും പരിവേദനങ്ങളായാലുമെല്ലാം എന്നെക്കൊണ്ട്‌ എഴുതിക്കുന്നത്‌.

ബാജി ഓടംവേലി said...

നല്ല കഥകള്‍...
അഭിനന്ദനങ്ങള്‍....

രാജേഷ് ആർ. വർമ്മ said...

നന്ദി ബാജി

Jayesh/ജയേഷ് said...

ഭാഷാപോഷിണിയിൽ ആട്ടിൻ കുട്ടിയുടെ കഥ വായിച്ചിരുന്നു. മിത്തുകളുടെ ഉപയോഗം നന്നായിരുന്നു. ഇപ്പോഴാണ് ബ്ലോഗ് കാണുന്നത്. വളരെ സന്തോഷം തോന്നി. ഓരോന്നായി വായിക്കട്ടെ. ആശം സകൾ

രാജേഷ് ആർ. വർമ്മ said...

നന്ദി ജയേഷ്.

African Mallu said...

ഈ വഴിക്ക് തിരിച്ചു വിട്ടത് രാംമോഹന്‍ .ഇത്തരം ഒന്ന് നില നില്‍ക്കുന്നതില്‍ സന്തോഷം.

രാജേഷ് ആർ. വർമ്മ said...

ആഫ്രിക്കൻ,

നന്ദി. മലയാളം ബൂലോകം വളർന്നുവളർന്ന് ഒരറ്റത്തു നടക്കുന്നതു പലതും മറ്റേ അറ്റത്ത് അറിയാത്ത അവസ്ഥയായിക്കഴിഞ്ഞു അല്ലേ?